മീഡിയന്‍
പണത്തിനും പ്രശസ്തിക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ തൊപ്പികള്‍ നടത്തുന്ന വീഡിയോകള്‍ സമൂഹത്തെ വഴിതെറ്റിക്കുന്നുവോ? കൂടുതലും തിരിച്ചറിവ് ത്തിയിട്ടില്ലാത്ത കുരുന്നുകളാണ് ഇത്തരം വൈകൃതങ്ങളുടെ ഇരകളാണെന്നതാണ് സങ്കടകരം. മുതിര്‍ന്നവര്‍ക്ക് നിശ്ചയമില്ലാത്തതും പൊതുസമൂഹം അറപ്പോടെ കാണുന്നതുമായ വിഷയങ്ങളാണ് ഇത്തരം തൊപ്പികള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ വരുത്തുന്ന ചെറിയ പിഴവ് പോലും വലിയ സംഭവമാക്കുന്ന സമൂഹം ഇത്തരം സമൂഹമാധ്യമ വൈകൃതങ്ങള്‍ കണ്ടില്ലെന്ന ്‌നടിക്കുകയോ പ്രതികരിക്കാന്‍ ഭയക്കുകയോ ആണ്.
കഴിഞ്ഞ ദിവസമാണ് പൊതുസമൂഹത്തിന് നിരക്കാത്ത സദാചാര വിരുദ്ധമായ പോസ്റ്റുകള്‍ വീഡിയോയിലൂടെ പങ്കുവെക്കുന്ന യുവാവ് വലിയ ഫാന്‍സുകാരുടെ പിന്തുണക്ക് പാത്രമായതായി സമൂഹം അറിയുന്നത്. കണ്ണൂര്‍ക്കാരനായ തൊപ്പിയെന്ന റിയപ്പെടുന്ന യുവാവാണ് ഇയാള്‍. എടപ്പാളില്‍ ഉദ്ഘാടനത്തിന് ഇയാളെ എത്തിച്ചതും കുട്ടികള്‍ കൂട്ടമായി ഇയാളെ വരവേറ്റതും കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മുതിര്‍ന്നവരുടെ സമൂഹം.
ഇത്തരം വൈകൃതങ്ങള്‍ക്കെതിരെ നിയന്ത്രണം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
സഭ്യമല്ലാത്ത ഇത്തരം രീതികള്‍ക്ക് കുട്ടികളും കൗമാരക്കാരും എളുപ്പത്തില്‍ അടിപ്പെട്ടതായാണ് തൊപ്പി സംഭവം വിവരിക്കുന്നത്. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും പ്രതികരിക്കാത്ത കുട്ടികളാണ് തൊപ്പിയെ വരവേല്‍ക്കാനെത്തിയത്. ഇയാളെ അഭിമുഖം നടത്തിയത് കാണാന്‍ ലക്ഷങ്ങള്‍ തയ്യാറായതും ലൈക്കടിച്ചതും പുതുതലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പുനര്‍ചിന്തനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യുവജന സംഘടനകള്‍ പ്രതികരണവുമായി രംഗത്തെത്തിക്കഴിഞ്ഞു. മയക്കുമരുന്നിനും സോഷ്യല്‍ മീഡിയയിലെ കോപ്രായങ്ങള്‍ക്കും വിധേയമാകുന്ന തലമുറയുടെ ഭാവിയെന്താകുമെന്നാണ് ചിന്തിക്കേണ്ടത്.അതേസമയം മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗവും കുട്ടികളെ ശ്രദ്ധിക്കാത്തതും അവരുടെ വഴിപിഴച്ച പോക്കിന് കാരണമാണെന്നും പറയേണ്ടിവരും.