നാദാപുരം; മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ വടക്കുമ്പാട് സ്വദേശിയും, സജീവ ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ ശ്രീജിത്തിനെ യാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി പാട്യം സ്വദേശി വിജേഷില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്ത് ജോലി ചെയ്യുന്ന വടക്കുമ്പാട് സഹകരണ ബാങ്കില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.
സി പി എം ക്രിമിനല്‍ സംഘത്തില്‍ പെട്ട ശ്രീജിത്ത് നേരത്തെ കണ്ണൂരിലെ രണ്ടു ബി ജെ പി പ്രവര്‍ത്തകരെ വെട്ടിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അസ്ലമിനെ പിന്തുടര്‍ന്ന ഇന്നോവയില്‍ ഉണ്ടായിരുന്ന ഇദ്ദേഹമാണ് ബൈക്കില്‍ ഇടിച്ചു വീഴ്ത്തിയ ശേഷം അസ്ലമിനെ ആദ്യമായി വെട്ടിയത്. കൊലയാളി സംഘത്തിലെ രണ്ടു പേരും, സഹായികളായ എട്ടു പെരുമടക്കം ആകെ പത്തു പേരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇന്നലെ രാത്രി മകിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.