X

ഘോഷയാത്രയ്ക്കിടെ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മകന്‍ മരിച്ചതിനാല്‍ ഘോഷയാത്ര വീടിനു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഉച്ചത്തിലുള്ള സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍നാണ് 21 പേര്‍ അടങ്ങുന്ന സംഘം കുടുംബത്തെ ആക്രമിച്ചത്.

പൂനെയില്‍ സെപ്റ്റംബര്‍ 25 തിങ്കളാഴ്ചയാണ് സംഭവം. സുനില്‍ പ്രഭാകര്‍ ഷിന്‍ഡെയും കുടുംബവും മകന്റെ മരണത്തില്‍ ദുഃഖത്തിലായിരുന്നു. വീടിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് ഘോഷയാത്ര പോകുന്നതിനിടെ സുനില്‍ മകന്‍ മരിച്ച കാര്യം സംഘാടകരോട് പറഞ്ഞു. വീട്ടില്‍ മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങളെന്നും പാട്ട് വെയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ സംഘാടകര്‍ അതിന് തയ്യാറായില്ല. പിന്നീട് ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം മടങ്ങിയെത്തിയ സംഘം ഇരുമ്പ് വടി അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കുടുംബത്ത ആക്രമിക്കുകയായിരുന്നു.

സുനില്‍ ഷിന്‍ഡെ, സഹോദരന്‍, അമ്മ, അച്ഛന്‍, െ്രെഡവര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21 പേര്‍ക്കെതിരെ വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

webdesk13: