കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു. റോഡില്‍ ഗതാഗത കുരുക്കില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ ഇറങ്ങിയത്. ഇതിനിടെ തടസ്സം നീക്കാന്‍ വേണ്ടി വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മദ്യപിച്ചുരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.