X

കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികള്‍ക്കു നേരെ മര്‍ദനം

മലപ്പുറത്ത് വേങ്ങരയില്‍ കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതില്‍ വയോധിക ദമ്പതികള്‍ക്കു നേരെ മര്‍ദനം. അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വേങ്ങര സ്വദേശികളായ പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, തുടങ്ങിയവരാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇവരുടെ മകനും തടയാനെത്തിയ അയല്‍വാസിക്കും മര്‍ദനമേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. കടം നല്‍കിയ പണം ഒന്നര വര്‍ഷമായി തിരികെ നല്‍കിയില്ലായിരുന്നു. എന്നാല്‍ പല തവണ ചോദിച്ചിട്ടും തിരികെ നല്‍കാന്‍ തായാറായില്ല. തുടര്‍ന്ന് അബ്ദുല്‍കലാമിന്റെ വീടിന് മുന്നില്‍ ബാനര്‍ അടക്കം കെട്ടി പ്രതിഷേധം നടത്തുകയായിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങിയിരുന്നു. പിന്നാലെയാണ് മര്‍ദനം. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്തു. അതേസമയം അബ്ദുല്‍കലാം ഇവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ കയറി മര്‍ദിച്ചെന്ന് കാണിച്ചാണ് അബ്ദുല്‍ കലാമിന്റെ പരാതി. ബിസിനസ് ആവശ്യത്തിനായാണ് പണം മേടിച്ചതെന്നും പണം പലപ്പോഴായി തിരികെ നല്‍കിയെന്നുമാണ് അബ്ദുല്‍കലാമിന്റെ വാദം.

 

 

webdesk17: