X
    Categories: indiaNews

ജീവകാരുണ്യത്തിന് ദിവസവും ചിലവഴിക്കുന്നത് 22 കോടി; മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃകയായി അസിം പ്രേംജി

ബെംഗളൂരു: വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത് 22 കോടി രൂപ. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്ന വ്യക്തി അസിം പ്രേംജിയാണെന്ന് 2020 ലെ വാര്‍ഷിക കണക്കുകള്‍ പറയുന്നു. വിപ്രോയില്‍ 13.6 ശതമാനം ഓഹരിയാണ് അംസിം പ്രേംജി എന്‍ഡോവ്‌മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷന്‍ നല്‍കിയത്.

രാജ്യത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അസിം പ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡല്‍ഗിവ് ഹുറണ്‍ മേധാവികള്‍ പറയുന്നു. 2020 ല്‍ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.
എച്ച്‌സിഎല്‍ മേധാവി ശിവ് നാഡാര്‍ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹം പഠനസഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ല നാലാംസ്ഥാനത്തും, വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അഞ്ചാംസ്ഥാനത്തുമാണ് പട്ടികയിലുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: