ആസിഫയുടെ ഓര്‍മ്മയില്‍ പിടഞ്ഞ് ലോകവും; ഭയാനകമെന്ന് യു.എന്‍

 

കഠ്‌വ പീഡനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഐക്യ രാഷ്ട്ര സഭയും. എട്ടു വയസ്സുകാരിയെ മാന ഭംഗത്തിനിരയാക്കി കൊല ചെയ്തത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം.
ഇതിനിടെ ആസിഫയുടെ ക്രൂര കൊലപാതകം ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞു. ഈ ദാരുണ കൊലപാതകത്തിലും മൗനം ദീക്ഷിച്ച രാജ്യത്തിന്റെ ഭരണാധികാരികളെയാണ് മിക്ക പത്രങ്ങളും ചര്‍ച്ചയാക്കിയത്.
ഡല്‍ഹി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസിഫയക്ക് നീതിയാവശ്യപ്പെട്ടുള്ള റാലികളും പ്രതിഷേധ പരിപാടികളും നടന്നിരുന്നു. കഴിഞ്ഞ ദിവസം യു.കെ യില്‍ നടന്ന പരിപാടിക്ക് കെ.എം.സി.സി യാണ് നേതൃത്വം നല്‍കിയത്.

chandrika:
whatsapp
line