തുടര്‍ച്ചയായ സിനിമകള്‍ ലഭിച്ചുവെങ്കിലും പരാജയപ്പെട്ട ചില സിനിമകള്‍ ചെയ്ത് പ്രതിസന്ധിയിലായ യുവനടനാണ് ആസിഫ് അലി. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ഹിറ്റുകളിലേക്ക് തിരിച്ചുവരവ് നടത്തിയ ആസിഫ് ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുപറ്റിയ വീഴ്ച്ചകളെക്കുറിച്ച് പറയുന്നു.
ചെയ്ത സിനിമകളില്‍ പലതും പരാജയമായപ്പോള്‍ തളര്‍ന്നിരുന്നു. അനുരാഗകരിക്കിന്‍വെള്ളം കൂടി പരാജയപ്പെടുകയാണെങ്കില്‍ തല്‍ക്കാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍കൂടി തീരുമാനിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനിടെ 35സിനിമകള്‍ ചെയ്തു. എന്നാല്‍ അത് വേണ്ടിയിരുന്നില്ല എന്ന് പോലും പലപ്പോഴും ചിന്തിച്ചു. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചകളാണ് പരാജയത്തിന് കാരണമെന്നും ആസിഫ് പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ പലരും എന്നെ വേട്ടയാടി. നിലത്തിട്ട് കൊത്തിപ്പറിച്ചു. താനറിയാതെ തന്റെ പേരില്‍ പലരും പോസ്റ്റുകളിട്ടു. അപമാനിക്കുന്ന തരത്തില്‍ പലരും പോസ്റ്റുകളിട്ടപ്പോള്‍ പ്രതികരിച്ചു. താനുമൊരു സാധാരണ മനുഷ്യനല്ലേ, തനിക്കും സിനിമയിലും ജീവിതത്തിലും തെറ്റുപറ്റിക്കാണും. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും. തനിക്ക് സിനിമയല്ലാതെ മറ്റൊന്നുമറിയില്ലെന്നും ആസിഫ് പറഞ്ഞു. പരാജയത്തിന്റെ ഇടവേള കഴിഞ്ഞെത്തിയ ആസിഫ് അലി ഇപ്പോള്‍ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. ഹണിബീയുടെ രണ്ടാം ഭാഗം, അഡ്വഞ്ചേഴ്‌സ് ഓഫ് കുട്ടപ്പന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നിങ്ങനെപോകുന്നു ആസിഫിന്റെ പുതി ചിത്രങ്ങള്‍.