ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിലെ ഐശ്വര്യ മിശ്രയ്ക്കുമായിരുന്നു തിരുവനന്തപുരം എൽഎൻസിപിഇയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മികച്ച വിജയം കൈവരിക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഹമ്മദ് അജ്മലും, മുഹമ്മദ് അനസും. രാജ്യത്തിനായി വെള്ളി നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ഐശ്വര്യ മിശ്ര പറഞ്ഞു.
- 1 year ago
webdesk15
Categories:
Video Stories
ഏഷ്യൻ ഗെയിംസ് റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി
Tags: asiangames
Related Post