ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു മെഡൽകൂടി ലഭിച്ചു. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 11 ആയി.വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം വെള്ളിയും കരസ്ഥമാക്കി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ നേടിയത്.
ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ നേട്ടം ; ഇന്ത്യക്ക് 11-ാം സ്വർണം
Tags: asiangames