X

ഏഷ്യന്‍ ഗെയിംസ്‌: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം,ലോകറെക്കോഡ് കുറിച്ച് ഷൂട്ടിങ് ടീം

ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. രുദ്രാംഷ് പാട്ടീല്‍, ഐശ്വരി തോമര്‍, ദിവ്യാന്‍ഷ് പന്‍വാര്‍ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

പന്‍വാറും ആദ്യ 8ല്‍ ഫിനിഷ് ചെയ്തു, പക്ഷേ ഒരു എന്‍ഒസിയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഫൈനലില്‍ ഷൂട്ട് ചെയ്യാന്‍ കഴിയൂ. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.

webdesk14: