X

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; കരുത്തരുടെ ഗ്രൂപ്പില്‍ ഇന്ത്യ

ഇക്കഴിഞ്ഞ വേള്‍ഡ്കപ്പ് നടന്ന അതേ മണ്ണില്‍ ഏഷ്യന്‍ കപ്പ് പന്തുളുരാന്‍ പോകുന്നു. ഖത്തര്‍ വേദിയാകുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ വമ്പന്മാരുടെ ഗ്രൂപ്പില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത് ശക്തരായ ഓസ്‌ട്രേലിയക്കെതിരെ. ഓസ്‌ട്രേലിയ ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളില്‍ ഒന്നാണ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒപ്പം ഫിഫ റാങ്കിങ്ങില്‍ 90ാം സ്ഥാനത്തുള്ള സിറിയയും 74ാം സ്ഥാനത്ത് നില്‍ക്കുന്ന ഉസ്ബകിസ്താനുമാണ്.

ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം നേടി നോക്കൗട്ട് സ്‌റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്.

ആതിഥേയരായ ഖത്തര്‍, കൂടെ കരുത്തരായ ചൈന, താജികിസ്താന്‍, ലെബനന്‍ എന്നിവര്‍ ഗ്രൂപ്പ് എയില്‍. ഇറാന്‍, ഹോങ്കോങ്, പലസ്തീന്‍, യു.എ.ഇ എന്നിവര്‍ ആണ് ഗ്രൂപ്പ് സിയില്‍ ഉള്ളത്.

ജപ്പാന്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഇറാഖ് എന്നിവര്‍ ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെടുന്നു. കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവര്‍ ഗ്രൂപ്പ് ഇയില്‍ കൊമ്പുകോര്‍ക്കും. സഊദി അറേബ്യ, കിര്‍ഗിസ്താന്‍, തായ്‌ലന്റ്, ഒമാന്‍ എന്നവര്‍ ഗ്രൂപ്പ് എഫിലും ഏറ്റുമുട്ടും.

webdesk13: