ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിന് ഇന്ത്യ കീഴടക്കി.ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.43 റൺസിന് 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ലങ്കയെ പിടിച്ചുകെട്ടിയത്.56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.ശ്രീലങ്കയ്ക്കായി വെല്ലലഗെ അഞ്ചും അസലങ്ക നാലും വിക്കറ്റെടുത്തു.
ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ലങ്കയെ വീഴ്ത്തി ഇന്ത്യ
Tags: cricket