X
    Categories: MoreViews

ഐ.സിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബെസ്റ്റ് പ്രകടനവുമായി അശ്വിനും ജദേജയും

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കരിയര്‍ ബെസ്റ്റ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. ജദേജ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്.

1974ല്‍ ആയിരുന്നു ഇതിന് മുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഐ.സിസി ടെസ്റ്റ് റാങ്കിങ്ങില്‍ തൊട്ടടുത്ത് ഇടംപിടിച്ചിരുന്നത്. ബിഷന്‍ ബേദിയും ബി.എസ് ചന്ദ്രശേഖര്‍ എന്നിവരാണ് നേട്ടത്തിലെത്തിയിരുന്നത്. അശ്വിനേക്കാള്‍ എട്ട് പോയിന്റ് മാത്രം പിന്നിലാണ് ജദേജ. ജോഷ് ഹെയ്‌സെല്‍വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, രംഗണ ഹെറാത്ത് എന്നിവരെ പിന്തള്ളി 66 പോയിന്റുമായാണ് ജദേജ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലെത്തിയത്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ നിന്ന് 26 വിക്കറ്റുകളാണ് ജദേജ സ്വന്തമാക്കിയത്

ചെന്നൈ ടെസ്റ്റില്‍ ഏഴ്‌ വിക്കറ്റ് വീഴ്ത്തിയ ജദേജയുടെ മികവിലാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ ഒതുക്കിയത്. പരമ്പരയിലുടനീളം മികവ് പുലര്‍ത്താനും അശ്വിനും ജദേജക്കും ആയിരുന്നു. ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും ഇവര്‍ കഴിവ് തെളിയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്കുള്ളത്.

chandrika: