X

താജികിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചു; അഷ്‌റഫ് ഗനി ഒമാനില്‍

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഷ്‌റഫ് ഗനിക്ക് താജിക്കിസ്താനില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.

web desk 1: