X

ഹാദിയ കേസ്: സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന്‍ പ്രതികരിച്ചു.

വിവാഹം റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ മകള്‍ക്ക് നാളെ എന്തും സംഭവിക്കാം. അതുംകൂടി കണക്കാക്കി ഒരു തീരുമാനമെടുക്കണമെന്ന് അശോകന്‍ പറഞ്ഞു.

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു.

അതേസമയം, കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 22 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പരഞ്ഞു. വിവാഹം നിയവിരുദ്ധ നടപടിയല്ല, അതുകൊണ്ടുതന്നെ ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.
കേസില്‍ ഹാദിയക്ക് കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി. ഹാദിയക്കേസ് ഇന്നു വീണ്ടും പരിഗണിക്കവേയാണ സുപ്രീം കോടതി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.

ഹാദിയയുമായുളള തന്റെ വിവാഹംസുപ്രീംകോടതിയില്‍ ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഹാദിയയെ വിട്ടയച്ച ഹൈക്കോടതി വിധി രണ്ട് മാസം മുന്‍പാണ് സുപ്രീംകോടതി റദ്ദാക്കിയത്. നവംബര്‍ 27 ന് ഹാദിയയെ സേലത്ത് ഇവര്‍ പഠിച്ചിരുന്ന കോളേജില്‍ പഠനം പൂര്‍ത്തീകരിക്കാനായി വിട്ടയക്കുകയായിരുന്നു.

chandrika: