ന്യൂഡല്‍ഹി: സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയ കേസില്‍ അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കി.
സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതില്‍ തനിക്ക് പ്രശ്‌നമില്ല. മകളുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീംകോടതി വിധിപ്രകാരം സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുകയാണ് ഹാദിയ.