കാസര്‍ഗോഡ് പുത്തൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളില്‍ അശോക സ്തംഭം പറിച്ചു മാറ്റിയതായി പരാതി. പുത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് പോലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേര്‍ന്ന് പിഴുതു മാറ്റിയെന്നാണ് പരാതി. പിന്നീട് അശോക സ്തംഭം മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചെന്നുമാണ് പരാതി. അതേസമയം കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് വിര്‍ത്തിയാക്കിയതായിരുന്നെന്നാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണം. പുതിയ അശോക സ്തംഭം രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍ അറിയിച്ചു.