ജയ്പുര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിവാദ കര്‍ഷക നിയമങ്ങള്‍ എത്രയുംവേഗം പിന്‍വലിച്ചു കര്‍ഷകരോടു മാപ്പു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നു ഗെലോട്ട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകളുമായോ കര്‍ഷക സംഘടനകളുമായോ കാര്‍ഷിക വിദഗ്ധരുമായോ ചര്‍ച്ച ചെയ്യാതെയാണു നിയമങ്ങള്‍ കൊണ്ടുവന്നത്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച നടത്താനോ പ്രതിപക്ഷ ആവശ്യപ്രകാരം സിലക്ട് കമ്മിറ്റിക്കു വിടാനോ തയാറായില്ല. മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണു പാസാക്കിയത്-ഗെലോട്ട് വ്യക്തമാക്കി.
ആരുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രം തയാറാകാതിരുന്നതിനാലാണ് ഇന്നു രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങേണ്ടി വന്നത്. രാഷ്ട്രപതിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടു നല്‍കാതെ തിരക്കിട്ടു നിയമം നടപ്പില്‍ വരുത്തുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും ഗെലോട്ട് പറഞ്ഞു.