ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിരീക്ഷകന്‍മാരെ നിയമിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകന്‍മാരായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല.
എഐസിസി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭാരവാഹികളുമായും യോജിച്ചാകും മുതിര്‍ന്ന നിരീക്ഷകര്‍ പ്രവര്‍ത്തിക്കുകയെന്ന് എഐസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരളം കൂടാതെ 2021ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബെംഗാള്‍ എന്നിവിടങ്ങളിലേക്കും മുതിര്‍ന്ന നിരീക്ഷകരെ നിയോഗിച്ചട്ടുണ്ട്. ഭൂപേഷ് ഭാഗേലിനും മുകുള്‍ വാസ്‌നിക്കിനും ഷക്കീല്‍ അഹമ്മദ് ഖാനുമാണ് അസമിന്റെ ചുമതല.
വീരപ്പ മൊയ്‌ലി, എം.എം. പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവരെയാണ് തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും മുതിര്‍ന്ന നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബി.കെ. ഹരിപ്രസാദ്, ആലംഗീര്‍ ഖാന്‍, വിജയ് ഇന്ദര്‍ സിംഗ്ല എന്നിവരെയാണ് പശ്ചിമ ബെംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്.