X

മെല്‍ബണില്‍ മഴ, പിറകെ വിവാദവും, നാലാം ടെസ്റ്റ് സമനിലയിലേക്ക്

 

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം പകുതി മഴയില്‍ മുങ്ങി. പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദം. ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പന്തില്‍ ക്രിത്രിമത്വം കാണിച്ചുവെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ താരങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയയും രംഗത്ത് വന്നതാണ് പുതിയ വിവാദത്തന് വഴി മരുന്നിട്ടിരിക്കുന്നത്.

ഇന്നലെ അല്‍പ്പസമയം മാത്രമാണ് കളി നടന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ വലിയ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 103 റണ്‍സ് എന്ന നിലയിലാണ്. മൂന്നാം ദിവസം ക്രീസിലുണ്ടായിരുന്ന അലിസ്റ്റര്‍ കുക്കിന് കൂട്ടുനല്‍കുന്നതില്‍ ആന്‍ഡേഴ്‌സണ്‍ പരാജയപ്പെട്ടതോടെ രാവിലെ തന്നെ ഇംഗ്ലീഷ് ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. 491 റണ്‍സായിരുന്നു സന്ദര്‍ശകരുടെ സമ്പാദ്യം. കുക്ക് പുറത്താവാതെ 244 റണ്‍സ് നേടി. വലിയ സമ്മര്‍ദ്ദത്തില്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് 51 ല്‍ നഷ്ടമായി. ബെന്‍ക്രോഫ്റ്റ് 27 ല്‍ പുറത്തായി. പക്ഷേ ഡേവിഡ് വാര്‍ണര്‍ ഉസ്മാന്‍ ഖ്വാജക്കൊപ്പം പൊരുതി. ഖ്വാജ 11 ല്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ നായകന്‍ സ്മിത്താണിപ്പോള്‍ വാര്‍ണര്‍ക്ക് കൂട്ട്. ഇന്ന് അല്‍ഭുതങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ മല്‍സരം സമനിലയില്‍ അവസാനിക്കും.

 

chandrika: