ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.
എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.