X

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ടാര്‍ഗറ്റ് എത്തിച്ചാല്‍ അഞ്ചാം തീയതി മുഴുവന്‍ ശമ്പളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങി മാനേജ്‌മെന്റ്. ഓരോ ഡിപ്പോയുടെ വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് മാനേജ്‌മെന്റ് നീക്കം. ഇതിനായി ഡിപ്പോ തലത്തില്‍ ടാര്‍ഗറ്റ് നിശ്ചിയിക്കും. തിരുവന്തപുരത്ത് നടന്ന ശില്‍പ്പശാലയില്‍ ഗതാഗത മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടാര്‍ഗറ്റിന്റെ നൂറ് ശതമാനം നേടുന്ന ഡിപ്പോയിലെ ജീവനക്കാര്‍ക്ക് അഞ്ചാം തീയതി മുഴുവന്‍ ശമ്പളവും നല്‍കും. ടാര്‍ഗറ്റിന്റെ എണ്‍പത് ശതമാനമാണ് നേടുന്നതെങ്കില്‍ 80 ശതമാനം ശമ്പളമേ ആദ്യം ലഭിക്കൂ. ശേഷം തുക പിന്നീട് നല്‍കും. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം നോക്കിയാവും ടാര്‍ഗറ്റ് നിശ്ചയിക്കുക

ഒരു ഡിപ്പോയില്‍ എത്രബസ് ഉണ്ട്, അവിടെ എത്ര ജീവനക്കാര്‍ ഉണ്ട്. ഇന്ധനച്ചെലവ് എത്ര വരും, നിലവില്‍ വരുമാനത്തിന്റെ അനുപാതം എങ്ങനെയാണ് എന്നിവയുടെ അടിസ്ഥാനത്തിലാകും ടാര്‍ജറ്റ് നിശ്ചയിക്കുക. നിലവില്‍ ഒരോ ഡിപ്പോയിലും ഒരു മോണിറ്ററിങ് കമ്മറ്റി ഉണ്ട്. ഡിപ്പോയിലെ പ്രധാന ഉദ്യോഗസ്ഥരും അംഗികൃതയൂണിയനില്‍പ്പെട്ടവരും ഉള്‍പ്പെട്ടവരുമാണ് കമ്മറ്റിയില്‍ ഉള്ളത്. ഇവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനനുസരിച്ചുള്ള ഷെഡ്യൂളുകളില്‍ മാറ്റം വരുത്താനുള്ള അനുമതി ഉണ്ടാകും.

ഏപ്രിലിലോടെ നടപ്പാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ മാനേജിമെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളി യൂനിയനുകള്‍ രംഗത്തെത്തി.

webdesk13: