കാപ്പാട് മഹല്ല് ഖാസി കാപ്പാട് പുതിയോട്ടുകണ്ടി അല്‍ ബുഷറയില്‍ അഹമ്മദ് ശിഹാബുദ്ദീന്‍ ഫൈസി നിര്യാതനായി. 72 വയസ്സായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി. കെ.കെ ബാവയുടെ ഇളയ സഹോദരനാണ്.
ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു റഹ്മാന്‍ വാഫി ( ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഖൈറുന്നീസ, ജുവൈരിയ്യ, സൗദ, ഇസ്മത്ത്, അതിയ്യ. ജാമാതാക്കള്‍: മുഹമ്മദ് ബാഖവി വാവാട്, മുഹമ്മദ് ഫിറോസ് കൊയിലാണ്ടി, മുബാറക് പൊന്നാനി, ഹനീഫ ഉള്ളൂര്‍, ഷംസീര്‍ എരമംഗലം, നുസൈബ ചെട്ടികുളം, സിനാന നരിക്കുനി. സഹോദരങ്ങള്‍: പി.കെ. കെ ബാവ, അയിഷ, നജാദ്, ഹലീമ, പുറക്കാട്ട്, നഫീസ കാപ്പാട്, പരേതയായ കുഞ്ഞിബീ. ചന്ദ്രിക കാപ്പാട് ലേഖകന്‍ മുനീര്‍ മരുമകനാണ്.