ന്യൂഡല്‍ഹി: ആശാറാം ബാപ്പു ബലാല്‍സംഗ കേസിലെ സാക്ഷികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നാല് സാക്ഷികളുടെ ഹര്‍ജി കേട്ട ശേഷം ജസ്റ്റിസ് അര്‍ജുന്‍ കുമാര്‍ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണുമുള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്സവ് ബൈന്‍സായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. സാക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കേസിലുള്‍പ്പെട്ട മറ്റു സാക്ഷികളുടെ ദൂരൂഹ മരണങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബൈന്‍സ് കോടതിയോട് ആവശ്യപ്പെട്ടു.
ഈ കേസിലുള്‍പ്പെട്ട ഏഴ് സാക്ഷികള്‍ ആക്രമിക്കപ്പെടുകയും മൂന്ന് പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2013 ആഗസ്റ്റ് 3നാണ് ജോദ്പൂര്‍ പോലീസ്് ആശാറാം ബാപ്പുവിനെ ബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.