അസമില്‍ മൊത്തം ജനസംഖ്യയുടെ 34 ശതമാനത്തോളം മുസ്ലിംകളാണ്. ഇതില്‍ ഭൂരിപക്ഷവും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ബംഗാളില്‍ നിന്നും അസമിലേക്ക് കുടുയേറിപ്പാര്‍ത്തവരും. നിരക്ഷരതയും കൊടിയ ദാരിദ്രവും വേട്ടയാടുന്ന, കൃഷിയെ ഉപജീവനമാക്കിയവരാണ് അതില്‍ ഭൂരിഭാഗവും. എന്നാല്‍ ഇവരൊക്കെയും ബംഗ്ലാദേശില്‍ നിന്ന് നിയമവിരുദ്ധമായി കുടിയേറിപ്പാര്‍ത്തവരാണ് എന്നാണ് ആര്‍.എസ്.എസ്- ബി.ജെ.പി സര്‍ക്കാറിന്റെ പക്ഷം. ഇവരുടെ പൗരത്വം നഷ്ടപ്പെടുത്താനുള്ള എല്ലാ വഴിയും അന്വേഷിക്കുകയാണ് സര്‍ക്കാര്‍.
പൗരത്വം നഷ്ടപ്പെടുത്തുന്നതിന്റെ ആദ്യപടിയായി ഇവരെ ‘സംശയാസ്പദക വോട്ടര്‍’ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ ബംഗ്ലാദേശിലെ നിയമവിരുദ്ധ താമസക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പട്ടിക തയ്യാറാക്കി വരുന്നുണ്ട്. നാഷണല്‍ രെജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍(NRC) എന്ന പട്ടിക ഈ വരുന്ന ജൂണിലാണ് പ്രസിദ്ധപ്പെടുത്തുക്.
അതിനിടെ 29 ലക്ഷത്തോളം സ്ത്രീകളാണ് തങ്ങളുടെ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകളും മറ്റും സമര്‍പ്പിച്ചുകൊണ്ട് പൗരത്വം അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ എത്ര പേരെ അന്തിമ ഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലേന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ഇരുപത് ലക്ഷത്തിലേറെ ബംഗാളി മുസ്ലിംകളെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നത്. ഇത്രയും പേര്‍ക്ക് പൗരത്വം നിഷേധിച്ചാല്‍ അവരുടെ ഭാവി എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക.