ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തില്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിക്ക് എതിരെ സ്ഥാനാര്‍ത്ഥിയായി മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മത്സരിക്കാന്‍ സാധ്യത. അസറുദ്ദീനെ നിര്‍ത്താനാണ് തെലുങ്കാന കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് ഏറ്റവുമധികം പരിഗണിക്കുന്ന പേര് അസ്ഹറുദ്ദീന്റേതാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപട്ടികയിലാണ് അസ്ഹറുദ്ദീന്‍ ഇടംപിടിച്ചത്. 17 ലോക്‌സഭ മണ്ഡലങ്ങളാണ് തെലുങ്കാനയിലുളളത്. ഹൈദരാബാദില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് ചെയ്യുമെന്ന് തെലുങ്കാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അടുത്തിടെ,56 വയസുകാരനായ അസ്ഹറുദ്ദീനെ തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു പുതിയ നിയമനം.
നേരത്തെ അസ്ഹറുദ്ദീന്‍ സെക്കന്തരാബാദില്‍ നിന്ന് ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദാരു ദത്താത്രേയയാണ് നിലവില്‍ ഇവിടത്തെ എംപി.