ഹൈദരാബാദ്: മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയ ബാബരി ധ്വംസന വിധിയില്‍ പ്രതികരണവുമായി എഐഐഎം എംപിയും പാര്‍ട്ടി മേധാവിയുമായ അസദുദ്ദീന്‍ ഒവൈസി. വിധി ചോദ്യം ചെയ്ത ഒവൈസി, മാന്ത്രികവിദ്യകൊണ്ടാണോ പള്ളി പൊളിച്ചുമാറ്റിയതെന്ന് ചോദിച്ചു. ബാബരി മസ്ജിദ് വിധി ദിവസം കറുത്ത ദിനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘അതേ കൊലപാതകി, അതേ മുന്‍സിഫ് കോടതി, അവരുടെ സാക്ഷി… ഇപ്പോള്‍ പല തീരുമാനങ്ങളിലും പ്രീതി ഉണ്ട്.’ ഉവൈസി ട്വിറ്ററില്‍ കുറിച്ചു
അതേസമയം, സിബിഐ കോടതിയുടെ തീരുമാനം അന്യായമാണെന്നും വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അപ്പീലിന് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.