X

ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണോ ? മോദിയെ വെല്ലുവിളിച്ച് ഒവൈസി

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തിലാക്കാന്‍ മോദി തയ്യാറാണോ ഒവൈസി ചോദിച്ചു.

സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ല. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി പക്ഷപാതപരമായ നയമാണ്. കുംഭമേളയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുംഭമേളയുടെ സബ്‌സിഡി അവസാനിപ്പിക്കാത്തത്. ഇതിനു പുറമെ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 800 കോടി രൂപയാണ് അയോധ്യ, കാശി, മഥുര തീര്‍ഥാടനത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. വിവാദ ആള്‍ദൈവമായ റാം റഹിം സിങ്ങിന്റെ ദേരാ സച്ചാ സൗദയ്ക്കു ഹരിയാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു അവസാനിപ്പിക്കാന്‍ മോദി നിര്‍ദേശിക്കുമോ എന്നും ഒവൈസി ചോദിച്ചു. രാജ്യത്ത് മോദി സര്‍ക്കാര്‍ ഹൈന്ദവ പ്രീണനം നടത്തുകയാണ്. ഇങ്ങനെ ഹൈന്ദവ പ്രീണനം നടത്തുന്ന നടപടി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ഒവൈസി അഭിപ്രായപ്പെട്ടു.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു എതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നു ഉയരുന്നത്.

chandrika: