X

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ തൂങ്ങിമരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായി വേഷമിട്ട എന്‍ ഡി പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വീട്ടിലെ മരത്തിനു മുന്‍പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുടുംബ പ്രശ്‌നവും മാനസികവുമായ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് കുടുംബം.

Chandrika Web: