X

ആര്യന്‍ ഖാന് ലഹരി എത്തിച്ചത് മലയാളി ശ്രേയസ് നായര്‍; കൈമാറ്റം വാട്‌സപ്പില്‍ കോഡ് ഭാഷയിലൂടെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പ്രതിയായ ആര്യന്‍ ഖാന് സ്ഥിരമായി ലഹരി എത്തിച്ചിരുന്നത് മലയാളിയായ ശ്രേയസ് നായര്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പറഞ്ഞു. രണ്ടുപേരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും.

വാട്‌സപ്പില്‍ കോഡ്ഭാഷ ഉപയോഗിച്ചാണ് ആര്യന്‍ ഖാനുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. കേസില്‍ ലഹരി കടത്തുകാരന്‍ ഉള്‍പെടെ രണ്ടുപേര്‍ കൂടി ഇന്ന് അറസ്റ്റിലായെന്ന് എന്‍സിബി പറഞ്ഞു.

കേസില്‍ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് എന്‍സിബി കോടതിയില്‍ പറഞ്ഞത്.

web desk 1: