കോട്ടക്കല്‍: മുസ്‌ലിംലീഗ് നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളും സംസാരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുത്തി ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കേണ്ടത് എസ്.ഡി.പി.ഐയുടെ ആവശ്യമാണെന്നും അതിനവര്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഈ വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയെയും, ഇ.ടി മുഹമ്മദ് ബഷീറിനെയും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നതാണ് ഇതില്‍ ശരിയെന്നും ആര്യാടന്‍ പറഞ്ഞു. ഇടതു സ്ഥാനാര്‍ഥിയും പലരുമായും സംസാരിക്കുന്നുണ്ടെന്നും പലരെയും കാണുന്നുണ്ടെന്നും അത് പോലെ തന്നെ ഇതും കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍. എസ്.ഡി.പിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് മുസ്‌ലിംലീഗി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
ലീഗ് നേതാക്കളെ വിശ്വാസത്തിലെടുക്കാം; എസ്.ഡി.പി.ഐ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: ആര്യാടന്‍
Tags: Aryadan Muhammed
Related Post