കൊല്ലം : സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെങ്കിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്‍. നിറങ്ങള്‍ ചാലിച്ച് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്‍ തോറ്റത് മിണ്ടാനും, കേള്‍ക്കാനുമായില്ലെന്ന വൈകല്യങ്ങള്‍. ദൈവം കുറവുകളോടെയാണ് തന്നെ ഭൂമിയിലേക്കയച്ചതെങ്കിലും, തന്റെ വരകളിലൂടെ ആര്യ അതൊക്കെ മറക്കുകയാണ്. കൊല്ലം, തേവലക്കര ഗോവിന്ദപുരിയില്‍ കെ.എം.എം.എല്‍ ജീവനക്കാരനായ അനിലിന്റെയും, രാജിയുടെയും മകളായ ആര്യയെന്ന പതിനെട്ടുകാരിയാണ് ഇതിനോടകം നൂറുകണക്കിന് വരുന്ന ചിത്രങ്ങള്‍ വൈകല്യങ്ങള്‍ക്കിടയിലും വരച്ച് തീര്‍ത്തത്. മിണ്ടാനും, കേള്‍ക്കാനും കഴിയാത്ത കുട്ടിയാണ് തങ്ങള്‍ക്ക് പിറന്നതെന്ന വിഷമത്തില്‍ വിധിയെ പഴിക്കാതിരുന്നതാണ് മകളിലെ കഴിവുകളെ കണ്ടെത്താന്‍ സഹായകമായതെന്ന് ആര്യയുടെ നാവായ അമ്മ രാജി പറയുന്നു. എല്‍.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ തിരിച്ചറിഞ്ഞ കഴിവിനെ വീട്ടുകാര്‍