X

ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ; നീക്കം ഇഡി തടസ ഹർജി നൽകിയതിന് പിന്നാലെ

ന്യൂഡൽഹി∙ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. അറസ്റ്റിനെതിരെ പിഎംഎൽഎ കോടതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ടു സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചത്.

ഹർജി സുപ്രിംകോടതി ഏതെങ്കിലും സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെങ്കിൽ ജാമ്യ ഹർജി ഉൾപ്പെടെ സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടാകാരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിക്കുന്നത്.

കേജ്‌രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി തന്നെയാണ് ഇക്കാര്യം കേസ് പരിഗണിക്കാനിരുന്ന ബെഞ്ചിനെ അറിയിച്ചത്. കേജ്‌‌രിവാളിന്റെ ഹർജി അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി തയാറായിരുന്നില്ല. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ പ്രത്യേക ബെഞ്ച് വൈകിട്ടോടെ ഹർജി പരിഗണിക്കും.

webdesk14: