മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു. 2015 മുതല്‍ കുടുംബത്തിനൊപ്പം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയിലാണ് അരവിന്ദ് കെജ്‌രിവാള്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് വസതിവിട്ട് ഇറങ്ങിയത്.
എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്‌രിവാള്‍ താമസം മാറിയത്.
ഡല്‍ഹിയിലെ ജനങ്ങളില്‍ നിന്നും വിശ്വാസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ താന്‍ വീണ്ടും മുഖ്യമന്ത്രി കസേരയിലിരിക്കുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞ കെജ്‌രിവാള്‍ സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് പുറത്തിറങ്ങിയത്.