അരുണാചൽ പ്രദേശിലെ മണ്ഡലയ്ക്ക് സമീപം ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. രണ്ട് ജീവനക്കാരെ കാണാതായതായി.ഒരു ലെഫ്റ്റനന്റ് കേണലിനേയും മേജറിനെയുമാണ് കാണാതായതെന്നാണ് റിപ്പോർട്ട്. രാവിലെ 9.15ന് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.