X

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; സംസ്ഥാനത്ത് ഈ വര്‍ഷം പുറത്താകുന്നത് മൂന്നാമത്തെ മുഖ്യമന്ത്രി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പേമ ഖണ്ഡുവിനെ നീക്കി. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയതോടെയാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്ത് ഈ വര്‍ഷം പുറത്താകുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പേമ ഖണ്ഡു. അരുണാചലിലെ ഭരണപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പുറത്താക്കലിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പേമ ഖണ്ഡുവിന് പകരം തകം പാരിയോയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് പിപിഎക്കൊപ്പം ചേര്‍ന്ന പേമ ഖണ്ഡുവിനേയും മറ്റ് ആറ് സാമാജികരേയുമാണ് ഭരണപക്ഷം പുറത്താക്കിയത്. ഉപമുഖ്യമന്ത്രിയായ ചൗവ്‌ന മെയ്ന്‍ എംഎല്‍എമാരായ ജാബേയ് ടാഷി, പസങ് ഡോറിജ സോന, സിഗ്‌നു നാംചൂ, കാംലങ് മോസാങ്, ചോവ് തേവ മെയ്ന്‍ എന്നിവരാണ് പുറത്താക്കപ്പെട്ടത്. ജൂലൈയില്‍ വിമത നീക്കത്തിലൂടെയാണ് കോണ്‍ഗ്രസിലെ നബാം ടുകിക്ക് പകരം ഖണ്ഡു മുഖ്യമന്ത്രിയായത്. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ പേമഖണ്ഡുവിനും മുഖ്യമന്ത്രിസ്ഥാനം തെറിക്കുകയായിരുന്നു.

chandrika: