X
    Categories: CultureNewsViews

അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പണം പിടിച്ചടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അഞ്ച് വാഹനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

മോദിയുടെ റാലിയില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു മുമ്പും പണവുമായി പിടിയിലായിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആദായനികുതി വകുപ്പ് ഇദ്ദേഹത്തെ ഗുവാഹതി വിമാനത്താവളത്തില്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ വന്‍തുക കണ്ടെത്തിയതായും സുര്‍ജേവാല പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: