ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് പിന്‍വലിച്ചത്രയും കറന്‍സി ഇനി അച്ചടിച്ചിറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കുറച്ചുനോട്ടുകള്‍ മാത്രമേ വിപണിയിലെത്തിക്കൂ. ബാക്കി ഡിജിറ്റല്‍ കറന്‍സി രൂപത്തിലായിരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ വാര്‍ഷിക യോഗത്തിലാണ് കറന്‍സി ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചത്.
500,1000ന്റെ നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ നടപടിയാണ്. പിന്‍വലിച്ചത്രയും നോട്ടുകള്‍ വിപണയിലിറക്കുമ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യം നേടാനാവില്ല. ധീരമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യക്ക് കരുത്തുണ്ട്. എഴുപാതാണ്ടായി നിലനില്‍ക്കുന്ന നാണയ സമ്പദ് വ്യവസ്ഥയില്‍ നിന്ന് രാജ്യം അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ്.
പണലഭ്യത സാധാരണ ഗതിയിലാകാന്‍ ഏറെ നാളെടുക്കില്ല. നോട്ടുപിന്‍വലിച്ചതിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവെന്നും ഇതുകൊണ്ടുള്ള പ്രയോജനം പാര്‍ലമെന്റില്‍ ഒരു വിഭാഗത്തിനു മനസ്സിലായിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.