X

കാശ്മീരില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഉമര്‍ഫയാസിനെ ഭീകരര്‍ വധിച്ചത്. ചൊവ്വാഴ്ച്ചയാണ് സംഭവം.

തട്ടിക്കൊണ്ടുപോയ ഉമറിനെ കണ്ടെത്താന്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഉമറിന്റെ മൃതദേഹം വെടിയുണ്ടയേറ്റ നിലയില്‍ കണ്ടെത്തിയത്. രജപുത്ര റൈഫിള്‍സില്‍ സേവനമനുഷ്ഠിച്ചിരുന്ന ലഫ് ഉമര്‍ ഫയാസ് മികച്ചൊരു സ്‌പോര്‍ട്‌സ് താരം കൂടിയായിരുന്നു.

ഭീകരുടെ ഭീരുത്വമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഉമറിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു. കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ഭീകരവാദം തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് ബലം നല്‍കുന്നതാകും അദ്ദേഹത്തിന്റെ ജീവത്യാഗമെന്ന് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

chandrika: