മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്‍ ചികിത്സ തേടിയ ജെയ്റ്റ്‌ലി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു.
ഇന്നലെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. കാര്‍ഡിയോന്യൂറോ വിഭാഗത്തിന്റെയും എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ ഹൃദ്രോഗ വിദഗ്ധ സംഘത്തിന്റെയും നിരീക്ഷണത്തിലാണ് ജെയ്റ്റ്‌ലിയെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.
മുതിര്‍ന്ന ബി.ജെപി നേതാക്കള്‍ എയിംസിലെത്തി ജെയ്റ്റലിയെ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ ഇന്ന് എയിംസില്‍ ജയ്റ്റ് ലിയെ സന്ദര്‍ശിച്ചു.