ന്യൂഡല്‍ഹി: സംസ്ഥാനത്ത് രൂക്ഷമാകുന്ന കറന്‍സി ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാനെത്തിയ കേരള എംപിമാര്‍ക്ക് പരിഹാസം. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി നോട്ട് ക്ഷാമം പരിഹരിക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. എന്നാല്‍ വിഷു കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പരിഹാസം. കൈനീട്ടമായതിനാല്‍ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് എംപിമാര്‍ മന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ കാര്യങ്ങള്‍ വിശദീകരിക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ പരിഹാസം കേരളത്തോടുള്ള അവഗണനയാണെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.