X

അരുണ്‍ ഗോപിദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

നവംബര്‍ 10ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങള്‍ കൊണ്ട് 2.82 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാക്‌നില്‍കിന്റെ കണക്കു പ്രകാരം ഞായറാഴ്ചത്തെ കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് ആകെ 92 ലക്ഷമാണ്. അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകി ആയാണ് തമന്ന വേഷമിട്ടത്.

അലന്‍ അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് വേഷമിട്ടത്. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരം ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. കെ.ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവന്‍ ഷാജോണാണ്. ലെന, ഉബൈദുള്ള, ആര്യന്‍ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്ത, ശരത് സഭ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്.

webdesk14: