X

ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല; വിവാഹ അഭ്യര്‍ഥന നിരസിച്ചു, വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വച്ച് അടിച്ചുകൊന്നു

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു. മാളവ്യ നഗര്‍ അരവിന്ദോ കോളേജിന്
സമീപമാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കമല നെഹ്‌റു കോളേജിലെ 25 കാരി നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു. പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.

webdesk11: