കൊല്ലം: ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലോടെയാണ് സംഭവം. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് ഇയാള്‍ കഴുത്തറുത്തത്. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ രാവിലെ ഇവര്‍ വീട് തുറക്കാത്തതില്‍ സംശയിച്ച് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെയും കൊട്ടിയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരനായ ശ്രീരാഗിന്റെയും നില അതീവ ഗുരുതരമാണ്.എന്നാല്‍ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ പ്രീത(39),മകള്‍ ശ്രീനന്ദ(14)എന്നിവരാണ് മരിച്ചത്.