X

ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി

മലയാളത്തിന്റെ വരപ്രസാദം ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.21നാണ് മരണം. സംസ്‌കാരം ഇന്ന്.

കേരളത്തിന്റെ ചിത്ര, ശില്‍പ കലാ ചരിത്രങ്ങളുടെ ഒരു സുവര്‍ണാധ്യായമാണ് നമ്പൂതിരി. കേരളത്തിന്റെ ചിത്ര, ശില്‍പ കലാ ചരിത്രങ്ങളുടെ ഒരു സുവര്‍ണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളില്‍ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീര്‍ഘകായരായാണ്. വരയുടെ പരമശിവന്‍ എന്നു വികെഎന്‍ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ വിരല്‍ത്തുമ്പില്‍ ചായക്കൂട്ടുകള്‍ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിര്‍മലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി.

 

webdesk13: