മായം കലര്‍ത്തിയ ശര്‍ക്കര വിറ്റ കേസില്‍ കടയുടമയക്ക് രണ്ടു ലക്ഷം രൂപ പിഴയും തടവും ശിക്ഷയും. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടിലാണ് മായം ചേര്‍ത്ത ശര്‍ക്കര വിറ്റത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ശര്‍ക്കര വിറ്റു എന്നാണ് കുറ്റം.
2020 ജനുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ശേഖരിച്ച ശര്‍ക്കരയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.