X

നിര്‍മിത ബുദ്ധി; സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ്‌

വാഷിങ്ടണ്‍ നിര്‍മ്മിത ബുദ്ധിയുടെ ഗതി രൂപപ്പെടുത്തുന്നതിന് അമേരിക്കയും ഇന്ത്യയും പോലെ സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളെ അമേരിക്കന്‍ ഭരണകൂടം ചുമതലപ്പെടുത്തിയതായും ആരതി പ്രഭാകര്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധി മനുഷ്യന്റെ ജീവിതത്തെ നേരിട്ടു ബാധിക്കുമെന്നതിനാല്‍ സാധ്യതകള്‍ പരിശോധിക്കുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത ചര്‍ച്ച ചെയ്തിരുന്നതായി ആരതി പ്രഭാകര്‍ പറഞ്ഞു. സുരക്ഷിതവും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരവുമാക്കാന്‍ സഹായിക്കുന്ന നിര്‍ണായക ഘട്ടങ്ങള്‍ മറികടക്കാന്‍ ടെക് വ്യവസായത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മൈക്രോസോഫ്്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

webdesk11: