X

വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; വില്ലനായി ആപ്പ്

മാഡ്രിഡ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പിന്റെ പ്രത്യാഘാതം നേരിട്ട് അറിഞ്ഞിരിക്കുകയാണ് സ്പെയിനിലെ അല്‍മെന്ദ്രലെജോ നഗരം. പതിനൊന്നിനും പതിനേഴിനുമിടക്ക് പ്രായമുള്ള ഇരുപതോളം പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് എ.ഐ ആപ്പ് വില്ലനായിരിക്കുന്നത്.

പൂര്‍ണമായും വസ്ത്രധരിച്ച നിലയിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് എടുത്താണ് നഗ്‌നചിത്രങ്ങളാക്കി മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഫോട്ടോകള്‍ക്കു പിന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പാണെന്ന് അധികൃതര്‍ പറയുന്നു. എ.ഐ ആപ്പിന്റെ ഇരകളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നഗരത്തിലെ 11 ആണ്‍കുട്ടികളാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. ഏതായാലും ഇരകളായ പെണ്‍കുട്ടികളില്‍ പലരും മാനഹാനി കാരണം വീട്ടില്‍നിന്ന് ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

webdesk11: