പി.കെ അന്‍വര്‍ നഹ
പ്രളയാനന്തരം നവ കേരളത്തിനുള്ള ആഹ്വാനവും അതിനുള്ള കോപ്പുകൂട്ടലുകളും തകൃതിയായി നടക്കുകയാണ്. വെള്ളപ്പൊക്കം തദ്ദേശവാസികള്‍ക്ക് പകരുന്ന പാഠം ഓര്‍മ്മിപ്പിക്കലിന്റെ പഠന ഗണത്തിലാണ്‌വരുന്നത്. പുതിയ പാഠത്തിന്റേതല്ല. തലമുറകളെ പകുത്താല്‍ ഇത് ഗൗരവമായി കൈകാര്യം ചെയ്യേണ്ട ചുമതല നിക്ഷിപ്തമാകുന്നത് ഏഴാം തലമുറയിലാണ്. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തലമുറയുടെ ഗണക്കാര്‍എഞ്ചുവടിയുടെ കൂട്ടത്തില്‍ മനഃപാഠമാക്കിയിരുന്ന ഒരു പ്രാര്‍ത്ഥനാഗാനം ഉണ്ടായിരുന്നു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന്തുടങ്ങുന്ന അതില്‍ ‘നേര്‍വരും സങ്കടം ഭസ്മമായീടണം’ എന്നൊരു വരിയും ‘ദുഷ്ട സംസര്‍ഗംവരാതെയായീടണം’ എന്ന തുടര്‍ വരിയുണ്ട്. ഇനിയും കേരളം എഞ്ചുവടിയില്‍ ആരംഭിക്കേണ്ടതുണ്ട്.
ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചത് സ്വന്തം ബോധത്തിന്റെ മുന്നറിയിപ്പാണ്. ദൈവത്തില്‍നിന്നും വരികയും ആ ബോധത്തെ തമസ്‌ക്കരിക്കുകയും ചെയ്തതിന്റെ ദുരന്ത ഫലമാണ് മഴ പെയ്തതിലൂടെ സംഭവിച്ചത്. മനുഷ്യന് ആവശ്യമായ ഒരു വിഭവം ഭൂമിയിലേക്ക് നമ്മുടെ നിയന്ത്രണത്തില്‍ നിന്നല്ലാതെ നിക്ഷേപിച്ച് തരുന്ന ഏര്‍പ്പാടാണല്ലോ മഴ. അത്ഏറ്റുവാങ്ങാന്‍ ആവശ്യമായ പാത്രങ്ങളും ഇവിടെയുണ്ട്. നിറഞ്ഞാല്‍ പുറത്തേക്ക് പോകുന്നതിനുള്ളവാല്‍വുകളും സെറ്റ് ചെയ്തിരിക്കുന്നു. മഴയെ നിയന്ത്രിക്കാനോ നിലനിര്‍ത്താനോ ഒന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതൊട്ട് പ്രതീക്ഷിക്കുകയുംവേണ്ട. ഈ സത്യം മനസ്സിലാക്കിയുള്ള ജീവിതാവിഷ്‌കരണമായിരുന്നു വേണ്ടത്. കുടിക്കാനുംകുളിക്കാനും കൃഷിക്കുമായി വര്‍ഷിച്ച്തരുന്ന വെള്ളത്തെ അറിഞ്ഞുകൊണ്ടുതന്നെ വിഷലിപ്തമാക്കുകയും അത് വീണ്ടും വൃത്തിയാക്കികുപ്പിയിലാക്കി കുടിക്കുക എന്നതുമായല്ലോ നമ്മുടെ ശീലം. പച്ചവെള്ളം കുടിക്കല്ലേ എന്ന മുന്നറിയിപ്പിന് എന്തൂക്കാണ്. നൂറ്റാണ്ടുകളായി ജനത നിലനിന്നു പോന്നത് പച്ചവെള്ളത്തിന്റെ ശക്തിയിലായിരുന്നിട്ടും അതിനെ ആരും ശക്തമായിചോദ്യം ചെയ്തില്ല. കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും ലഭിച്ചിരുന്ന വെള്ളം അതേപടിമോന്തിയിരുന്ന തലമുറയുടെ ശാരീരിക ബലം ഇന്നുള്ളവര്‍ക്ക് ഇല്ലേയില്ല. ആകാശത്ത് നിന്ന് വര്‍ഷിച്ചത് ശുദ്ധജലം തന്നെയാണ്. നാഗരികത ആരംഭിച്ച സുമേറിയക്കാര്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ച സാങ്കേതികത വിദ്യയാണ് ഇന്നും നമ്മുടെ വീട് നിര്‍മ്മാണത്തിന് (ബി.സി 5000). അന്ന് ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച കുടുവന്‍ പിഞ്ഞാണത്തെ മറികടക്കാന്‍ നമുക്ക് ഇന്നുമായിട്ടില്ല. പതിനഞ്ച് ടണ്‍ വരെ ഭാരമുള്ള 20 ലക്ഷം കല്ലുകള്‍ അടുക്കി ബി.സി. 2700-ല്‍ ഈജിപ്തുകാര്‍ നിര്‍മ്മിച്ച പിരിമിഡുകള്‍ ലോകാത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു. അതേ കാലത്ത് മോഹന്‍ജോ-ദാരോയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ അന്‍പതിനായിരത്തിലധികംആള്‍ക്കാര്‍ പാര്‍ത്തിരുന്നു. മഴ വെള്ളവും മലിന ജലവും ഒഴുകി പോകുന്നതിനായി നഗര വീഥികള്‍ക്കിടയില്‍ അവര്‍ കനാലുകള്‍ നിര്‍മ്മിച്ചിരുന്നു. നമുക്ക് ഇനി അവിടുന്നൊക്കെത്തന്നെ തുടങ്ങേണ്ടതുണ്ട്. ബി.സി 1740-ലെ ഹമുറാബിയുടെ നിയമ സംഹിതകള്‍ ഒന്ന് പരതി നോക്കണം. എന്നിട്ട് അതുതന്നെയല്ലേ ഇന്നും എന്ന് ആശ്ചര്യപ്പെടണം. കടല്‍യാത്രയില്‍ ഫിനീഷ്യന്മാര്‍ ആവിഷ്‌ക്കരിച്ച സാമര്‍ത്ഥ്യത്തെ അതിജീവിക്കാന്‍ എന്തെങ്കിലും ഉണ്ടായോ എന്നും പരിശോധിക്കണം. ക്രിസ്തുവിന് മുമ്പ് 1200 വര്‍ഷം പിറകിലുള്ള കാര്യമാണിത്. അന്ന് സൂര്യനായിരുന്നു വടക്ക് നോക്കിയന്ത്രം. രവി ഇന്നും തല്‍സ്ഥാനത്തുണ്ട്. സൂര്യാസ്തമയം എന്ന് പേരുള്ള യൂറോപ്യന്‍ വാക്കില്‍ നിന്നാണ് ‘യൂറോപ്പ്’ എന്ന പേരുണ്ടായത്തന്നെ. പുരാതന ഗ്രീസിലെ നഗര രാഷ്ട്രമായ ഏഥന്‍സ്, സ്പാര്‍ട്ട എന്നിവിടങ്ങളേക്കാള്‍മികച്ച നിര്‍മ്മിതി ഇനിയും ആയിട്ടില്ല. (ബി.സി. 450 – 322) ആ കാലത്തെ സദാചാര സംഹിതയാണ് ഇന്നും വൈദ്യന്മാര്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റീസ് പ്രതിജ്ഞ. വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല് പഴയതു തന്നെ. ആര്‍ക്കമഡീസ് തത്ത്വം ബി.സി 250-ലാണ് പ്രഖ്യാപിച്ചത്. 2400 കി. മീറ്റര്‍ നീളത്തില്‍ ചൈനയില്‍ വന്‍മതില്‍ നിര്‍മ്മിച്ചത് ക്രിസ്തുവിനും 200 കൊല്ലം മുമ്പാണ്. അജന്തയിലെശില്‍പങ്ങളും ഇതേ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. പുരോഗതി ഇന്നിന്റെ സൃഷ്ടിയല്ല എന്ന് ബോധ്യപ്പെടുത്തുന്നവയാണിതെല്ലാം. അന്നും ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ഭീകരം രണ്ടരക്കോടിയിലധികം ജനങ്ങള്‍ മരിച്ച 1348-ലെ പ്ലേഗ് ബാധയായിരുന്നു. ഇംഗ്ലണ്ടിന്റെ മൊത്തം ജനസംഖ്യയില്‍ പകുതിയിലേറെയും പ്ലേഗ് ബാധിച്ച് മരിച്ചു. 200 കൊല്ലം കൊണ്ടാണ് ആ രാജ്യം ജനസംഖ്യ വീണ്ടെടുത്തത്. അത് ദൈവ ശാപമെന്ന്ആളുകള്‍ പറഞ്ഞിരുന്നു. അത്യാഹിതത്തില്‍ അതേ പറച്ചില്‍ ഇന്നും തുടരുന്നു. കണ്ടുപിടുത്തങ്ങളുടെ മുന്നേറ്റത്തില്‍ ശാസ്ത്രം രക്ഷകനും ശിക്ഷകനും ആയിട്ടുണ്ട്. പെന്‍സിലിന്റെ രക്ഷയാണോബോംബിന്റെ ശിക്ഷയാണോ തുലനാവസ്ഥയില്‍ നില്‍ക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
പ്രളയം നമ്മുടെ അവബോധത്തില്‍ മാറ്റംവരുത്താന്‍ പ്രകൃതി തന്നുവിട്ടതാണ്. എല്ലാം തികഞ്ഞവന്‍ എന്ന ഭാവത്തിലായിരുന്നില്ലേ നമ്മുടെ ചുവട്‌വെപ്പ്. അവനവന്‍ തുരുത്തുകളെ അതല്ലാതാക്കാന്‍ മൂന്നു ദിവസത്തെ മഴക്ക്കഴിഞ്ഞു. ബാങ്ക് ശേഖരമുണ്ടായിരുന്നു. ഭൂമിയും മതിലും ഗേറ്റും ധാരാളമുള്ള വീടുണ്ടായിരുന്നു. വാഹനങ്ങള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും സ്തുതിപാഠകരും ഉണ്ടായിരുന്നു. പദവികളുണ്ടായിരുന്നു, ആഭരണങ്ങളും ആരോഗ്യവും ഉണ്ടായിരുന്നു. ഇവയൊക്കെ ചില സമയത്ത് ഉപയോഗപ്പെടില്ലെന്ന ജീവിത പാഠം വലുത്തന്നെ. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ ഭാഗം മാത്രമാണ് വ്യക്തി സുരക്ഷ. സ്ഥാപനപരവും സമൂഹികപരവുമായ ഏര്‍പ്പാടുകളുടെ ഉത്പന്നമാണ് വ്യക്തി എന്നത് അംഗീകരിക്കാത്തവര്‍ക്കാണ് ഇത് തിരുത്തും തിരിച്ചറിവുമാകുന്നത്. നഷ്ടം എന്നത് അതിന്റെ എല്ലാവിധ നിര്‍വചനങ്ങളും കൂട്ടിയിണക്കുന്നതാണെന്ന് പ്രളയം പറഞ്ഞുതരുന്നു. അതിന് ഉത്തമ പരിഹാരമാകാന്‍ കാലത്തിനേ കഴിയൂ. വിഷയങ്ങള്‍ മനുഷ്യ ജീവിയില്‍ തീരുന്നില്ല. അത് പക്ഷിമൃഗാദികളുടേത് കൂടിയാണ്. ഇപ്പോള്‍ അത്യാഹിതമുണ്ടായ സ്ഥലങ്ങളില്‍ അധിവസിച്ചിരുന്ന കാക്ക മുതല്‍അരയന്നം വരെ ഉള്‍പ്പെട്ടിരുന്ന പക്ഷികളുടെ ഭാവിയും നോക്കണം. വളര്‍ത്തി ഉപജീവനം കഴിക്കുന്ന ഇനത്തില്‍പ്പെട്ട കോഴി, താറാവ്, ആടുമാടുകള്‍ തുടങ്ങിയവയുടെ കാര്യം തനതായും പരിഗണിക്കണം. ചെങ്ങന്നൂരും നിരണവും പള്ളിപ്പാടും ചാലക്കുടിയും കരുവാരക്കുണ്ടും നിലമ്പൂരുംമണ്ണാര്‍ക്കാടും കല്‍പ്പാത്തിയും കുമ്പിടിയും കട്ടിപ്പാറയും മറ്റും നഷ്ടമായ പുല്‍ത്തോപ്പുകള്‍, കൃഷികീടങ്ങള്‍, മീന്‍, ഞണ്ട് തുടങ്ങിയ ആവാസ വ്യവസ്ഥകളുടെ അനിവാര്യ ഘടകങ്ങളെ പുനസ്ഥാപിക്കേണ്ടതുണ്ട്. ശാസ്ത്ര നേട്ടങ്ങളായ ബയോടെക്‌നോളജിയും മറ്റും ഇത്തരം ആവാസ വ്യവസ്ഥകളുടെ പുന:സൃഷ്ടിക്കായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുംവെറ്ററിനറി സര്‍വകലാശാലകള്‍ക്കും ഈ രംഗത്ത് നേതൃപരമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയണം.
കേരളത്തിന്റെ വിസ്തൃതിയില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഉള്‍ക്കൊള്ളുന്ന ഇടനാട്ടിലാണ് കേരളത്തിലെ നെല്‍വയലുകള്‍. തെക്കേമലബാര്‍, തൃശൂര്‍, എറണാകുളം ജില്ലകളുടെ ഉള്‍പ്രദേശങ്ങള്‍, മധ്യതിരുവിതാംകൂര്‍ എന്നിവയാണവ. പ്രളയം വേട്ടയാടിയത് ഈ പ്രദേശത്തെയാണ്. വയലുകളെ ചൂഴ്ന്ന് നില്‍ക്കുന്ന കുന്നുകളും മേടുകളും പറമ്പുകളും അതിന്റെ സ്വാഭാവികതയില്‍ നിന്ന് മാറിയത് പ്രളയക്കെടുതിയെ രൂക്ഷമാക്കി. കിഴക്കന്‍ മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറുതും വലുതുമായ അനേകം പുഴകള്‍ ഇടനാടന്‍ ഭൂഭാഗത്തെ കീറിമുറിച്ച് ഒഴുകിയിരുന്നു. ഇന്ന് പുഴകള്‍ ഉണ്ടെങ്കിലും ഒഴുക്ക് ഇല്ല. അതിനായി പ്രകൃതി നടത്തിയ സമ്മര്‍ദ്ദമാണ് നാം ദുരന്തം എന്ന് വിശേഷിപ്പിച്ചത്. ഉള്‍നാടന്‍ മത്സ്യബന്ധനവും കക്കവാരലും മുത്ത് സംസ്‌ക്കരണവുമെല്ലാം നിലനില്‍പ്പിന്റെ വ്യവസ്ഥാപിത രീതിതന്നെയാണ്.
കേരളത്തിലെ കന്യാനിലങ്ങള്‍ ചതുരം മാടിയകൃഷിയിടങ്ങളായി മാറിയത് എങ്ങനെയാണെന്ന്ചരിത്രകാരന്മാര്‍ക്കും അറിയില്ല. അവര്‍ക്ക് അറിയാവുന്നത് ഭൂമിയുടെ നിമ്‌നോന്നത സ്വഭാവംമൂലം മഴവെള്ളം താണ വയല്‍ പ്രദേശങ്ങളില്‍ കെട്ടികിടക്കും എന്നും ജലാശയങ്ങളില്‍ നിന്ന് വെള്ളം തിരിച്ച്‌കൊണ്ടുവരേണ്ടതില്ല എന്നുമാണ്. അധിക ജലം തോടുകളിലൂടെയും കൈത്തോടുകളിലൂടെയും ഒഴുകി മാറും എന്നുമാണ്. തോടുംകൈത്തോടും ഉണ്ടെങ്കിലെ ഇത് സാധ്യമാകൂ. ഇല്ലായ്മായുടെ വല്ലായ്മയാണ് നാം അനുഭവിച്ചത്.
വനത്തിലെ കറുത്ത മണ്ണിന്റെ ഫലഭൂയിഷ്ഠി പടിഞ്ഞാറന്‍ ദേശത്തും കിട്ടിയിരിക്കുന്നു. മലവെള്ളപ്പാച്ചിലില്‍ ഒഴുകി എത്തിയതാണവ. ശാസ്ത്രീയമായി ഭൂമിയൊരുക്കിയുള്ള കൃഷിയും ജലം വീടിന് അടിയിലൂടെതന്നെ ഒഴുകാനുള്ള ഫാര്‍ ഈസ്റ്റ് മാതൃക സ്വീകരിച്ചും പുഴകളില്‍ ജലം ഒഴുകാന്‍ അനുവദിച്ചും പരിപാലിച്ചും മഴവെള്ളത്തെ സ്വീകരിച്ചാല്‍ അതായിരിക്കും ഉത്തമമാതൃക. നവകേരളം രൂപപ്പെടുത്താന്‍ അക്കാര്യത്തിലും മനസ്സിരുത്തണം. നദീ തടങ്ങളും കടല്‍ത്തീരങ്ങളുംസംരക്ഷിക്കപ്പെടണം. ജലം ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി അഥവാ, ആവശ്യമായ ‘വാട്ടര്‍ബാങ്ക്’ പുഴകള്‍ക്ക് നല്‍കണം. വേലിയേറ്റവും വേലിയിറക്കവും അറിയാവുന്നവരെ അണക്കെട്ടുകള്‍കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ‘അസംബ്ലി പോയിന്റുകള്‍’ പ്രാദേശികമായി ബോര്‍ഡുകള്‍ വെച്ച് അടയാളപ്പെടുത്തി ആളുകളെ പരിശീലിപ്പിക്കണം. അതുവഴി സുരക്ഷിതത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം അവരില്‍ സന്നിവേശിപ്പിക്കണം.
മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാന ഭൂമിക ഒന്നാണെന്ന് തെളിയിച്ച നാളുകളാണ് കടന്നുപോയത്. രാഷ്ട്രീയവും മതവും നിറവും കുലമഹിമയുംസൃഷ്ടിച്ച അഹംബോധം നിരന്തരം ചോദ്യം ചെയ്യപ്പെടാന്‍ ഉപകരിക്കുന്ന കാര്യങ്ങളാണ് അതിജീവനമാര്‍ഗത്തില്‍ ജനിച്ചത്.തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെയജമാനനെ കാത്തിരിക്കുന്ന നായയുടെ നിസ്സഹായതയുടെ പ്രതീകങ്ങളെയും നാം കണ്ടു. മനുഷ്യമാലാഖമാര്‍ അവരിലേക്കിറങ്ങിവന്നു. ‘അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേ’ എന്ന സ്‌നേഹ കവി കുമാരനാശാന്റെ ആപ്തവാക്യവും പ്രയോഗവത്ക്കരിക്കപ്പെട്ടു.